Pravasi

ഭാര്യയെ ഉപേക്ഷിച്ചിട്ട് വിദേശത്തേക്ക് കടക്കാമെന്ന ചിന്ത ഇനി വേണ്ട

ന്യൂഡല്‍ഹി: ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചശേഷം വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്ക് കടുത്ത ശിക്ഷയുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കി. ഇവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം വ്യക്തമാക്കി. ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചു പോകുന്ന പ്രവാസികളെക്കുറിച്ച്‌ കഴിഞ്ഞ രണ്ടു മാസത്തിനിടെ എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി