Association Pravasi Switzerland

അവശത അനുഭവിക്കുന്നവർക്ക് സഹായത്തിന്റെ തിരിനാളവുമായി ബി ഫ്രണ്ട്‌സ് വീണ്ടും.

സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി 2017 ബി ഫ്രണ്ട്‌സ് വിമൻസ് ഫോറം സമാഹരിച്ച തുക ഫെബ്രുവരി മാസം പത്തൊമ്പതാം തിയതി തൊടുപുഴയിൽ മടക്കത്താനത്ത് പ്രവർത്തിക്കുന്ന സ്നേഹവീടിനു കൈമാറി. മാനസിക രോഗത്താലും മറ്റ് ശാരീരികമായ അവശതയാലും സമൂഹത്തിൽ ഒറ്റപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന മടക്കത്താനത്ത് പ്രവർത്തിക്കുന്ന സ്നേഹവീട്ടിലെ അന്തേവാസികളുടെ ചിരകാല അഭിലാഷമായ സ്ഥിരമായി ചൂടുവെള്ളം കിട്ടുന്ന ഒരു പ്ലാന്റ് സ്ഥാപിക്കുക എന്ന സ്വപ്നമാണ് ഇതുവഴി സാക്ഷാത്കരിക്കപ്പെട്ടത് .
സോളാർ വാട്ടർ ഹീറ്റിങ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള മുഴുവൻ തുകയും ബി ഫ്രണ്ട്‌സ് വിമൻസ് ഫോറം മുൻ ജനറൽ കോഓർഡിനേറ്റർ ജെസ്സി പറത്തലക്കൽ സ്നേഹവീടിന്റെ ഡയറക്ടർ ഫാദർ ഫ്രാൻസിസ് ഡൊമിനിക് അറയിലിനു കൈമാറി. ബി ഫ്രണ്ട്‌സ് പ്രസിഡൻറ് ബിന്നി വേങ്ങപ്പള്ളി തദവസരത്തിൽ ബി ഫ്രണ്ട്‌സ് സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. സിസ്റ്റർ അനിത മഞ്ഞക്കുന്നേൽ (മദർ സുപ്പീരിയർ), സിസ്റ്റർ ധന്യ മരിയ, ബി ഫ്രണ്ട്സിന്റെ ഓഡിറ്റർ ബിജു പറത്തലക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ബി ഫ്രണ്ട്സിലെ അംഗങ്ങളുടെ സ്നേഹംനിറഞ്ഞ നല്ലമനസിന് ഫാദർ ഫ്രാൻസിസ് ഡൊമിനിക്‌ നന്ദി പറഞ്ഞു.