Association Europe Pravasi Switzerland Women

ബി ഫ്രണ്ട്സ് വിമൻസ് ഫോറം ഇന്ത്യൻ സാരീ ഡ്രാപ്പിംഗ് വർക് ഷോപ്പ് ,ഏപ്രിൽ 27 നു സൂറിച്ചിൽ ,പ്രവേശനം സൗജന്യം

.
സാരി ഉടുക്കാൻ അറിയാത്തവരോ അതിന് പ്രയാസപ്പെടുന്നവരോ ആണോ നിങ്ങൾ എങ്കിൽ ബി ഫ്രണ്ട്സ് വിമൻസ് ഫോറം  സംഘടിപ്പിക്കുന്ന പരിശീലനകളാസ്സിൽ പങ്കെടുക്കുക .

ഏതാനും നൂറ്റാണ്ടുകളിൽ ഫാഷൻ രംഗം വിപ്ലവകരമായ പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചു. അതിന്റെ സ്വാധീനം ഉയർന്നരീതിയിൽ ഇന്ത്യയിലും പ്രകടമായെങ്കിലും ആറായിരം വർഷത്തോളമായി സ്വന്തം സ്ഥാനം മറ്റൊന്നിനും വിട്ടുകൊടുക്കാതെ ഇന്നും എല്ലാ ഫാഷൻ റാമ്പുകളിലും സുസ്ഥിര സാന്നിധ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട്. മറ്റാരുമല്ല; നമ്മുടെ സാരി. ലോകത്തെങ്ങുമുള്ള ഇന്ത്യൻ വംശജരുടെ വസ്ത്രശേഖരത്തിൽ ഇന്നും ഏറ്റവും പ്രാധാന്യത്തോടെ സ്ഥാനംപിടിച്ചിട്ടുള്ള ഒന്നാണ് സാരി.

ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടാണ് സാരിയുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. സൂചികൊണ്ട് തുളയ്ക്കുകയോ, തുന്നുകയോ ചെയ്ത വസ്ത്രങ്ങൾ ധരിക്കുന്നത് പാപമായാണ് പ്രാചീന ഹിന്ദു വിശ്വാസത്തിൽ കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ട് ഇൻഡസ് വാലി കാലഘട്ടത്തിലെ പുരോഹിതൻമാരും ക്ഷേത്രനർത്തകിമാരും മനോഹരമായി നെയ്തെടുത്ത ഒറ്റവസ്ത്രം തങ്ങളുടെ തൊഴിലിന്റെ ഭാഗമായി തിരഞ്ഞെടുത്തു. അരയിൽ ചുറ്റിയുറപ്പിച്ച്, മനോഹരമായി ഞൊറിഞ്ഞുടുത്ത് മാറിനെ മറച്ച് ബാക്കിവരുന്ന പല്ലുവിന്റെ അറ്റം മനോഹരമായി, മത്സ്യകന്യകയുടെ വാലുപോലെ പിന്നിലേക്ക്  തൂക്കിയിട്ട് അവർ സാരിയുടുക്കലിനെ മനോഹരമായ കലാരൂപമായിത്തന്നെ വളർത്തിയെടുത്തു.

സാരി ഇന്ത്യന് സ്ത്രീകളുടെ ഒരു പ്രധാന വേഷമാണ്. ഉടുക്കാന് അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും സ്ത്രീയെ സുന്ദരിയാക്കുന്ന ഒരു വസ്ത്രമെന്നു പറയാം.ലോകത്തെവിടെയുമുള്ള ആളുകള്ക്ക് സാരിയോട് ഒരു പ്രത്യേക ഇഷ്ടമാണ്. ഒമ്പതുമുഴം നീളമുള്ള ഒരു തുണി ചുറ്റി ചുറ്റി ഞൊറിഞ്ഞുടുക്കുന്നത് ഇത്രയേറെ ഭംഗിയാണോ എന്ന് സംശയം വരാം എന്നാൽ ഉത്തരം അതെ എന്ന് തന്നെയാണ് . കല്യാണം, ഓഫീസ് പാര്ട്ടികള്, കോളേജ് ഫെയര്വെല് തുടങ്ങി ഏത് പരിപാടിക്കും ഇണങ്ങുന്ന വേഷമാണ് സാരി. ഉടുക്കാന് കുറച്ച് കഷ്ടപ്പാടാണെങ്കിലും ഉടുത്തുകഴിഞ്ഞാല് നിങ്ങളുടെ ആകാരഭംഗി എടുത്തുകാണിക്കുന്ന, ഇത്രയേറെ ഭംഗിയുള്ള മറ്റൊരു വേഷമില്ലെന്നു തന്നെ പറയാം.

ഇന്ന് സ്വിറ്റസർലണ്ടിലും ആഘോഷവേളകളിൽ സാരി അണിഞ്ഞെത്തുവാൻ മുതിർന്നവരിലും  വളർന്നുവരുന്ന പുതുതലമുറയിലും  വളെരെ താല്പര്യം കാണുന്നുണ്ട്. എന്നാൽ സാരി ശരിയാംവണ്ണം അണിഞ്ഞൊരുങ്ങുന്നതിലുള്ള ബുദ്ധിമുട്ടാണ് പലരും പ്രകടിപ്പിക്കുന്നത് എന്നാൽ  ഇതിനൊരു പരിഹാരമായി ആണ് ബി ഫ്രണ്ട്സിന്റെ വനിതാഫോറം കൺവീനർ ജൂബി ആലാനിക്കലും കൂട്ടരും എത്തുന്നത് .സാരി ഭംഗിയായി ഉടുക്കുവാനും പുതിയ ഡിസൈനുകളെപ്പറ്റി പറഞ്ഞുതരുവാനുമായി  ഒരു വാർക്ഷോപ് സംഘടിപ്പിക്കുന്നു . ഏപ്രിൽ 27 നു സൂറിച്ചിൽ 6 .30 നാണു ക്ളാസ് ..പ്രവേശനം സൗജന്യവും പ്രായഭേദമെന്യേ പങ്കെടുക്കാവുന്നതുമാണ് .സ്നേഹവിരുന്നോടുകൂടിയായിരിക്കും ക്ളാസ് അവസാനിക്കുക . ഇതിനോടുകൂടിയുള്ള  നോട്ടീസിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസിലാക്കാവുന്നതാണ് .