Sports

ലാ ലീഗയില്‍ ബാര്‍സലോണക്ക് സമനിലകുരുക്ക്

സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് സമനിലക്കുരുക്ക്. സ്വന്തം തട്ടകമായ നൌകാമ്പില്‍ ഗെറ്റാഫെക്കെതിരെ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് ബാഴ്സ സമനിലയില്‍ കുരുങ്ങുന്നത്. ഇതോടെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം ഏഴായി ചുരുങ്ങി.

അതേസമയം പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ന്യൂകാസില്‍ യുണൈറ്റഡ് തോല്‍പ്പിച്ചു. മാറ്റ് റിച്ചിയായിരുന്നു ന്യൂകാസിലിന്റെ വിജയശില്പി. മറ്റൊരു മത്സരത്തില്‍ സതാംപ്ടണെ ലിവര്‍പൂള്‍ രണ്ട് ഗോളിന് തോല്‍പ്പിച്ചു.