India

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍; തെളിവുകള്‍ പുറത്ത്

പത്തനംതിട്ട: ( 17.10.2018) ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍. ഇതുസംബന്ധിച്ച തെളിവുകള്‍ പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. ശബരിമലയിലെ ആക്രമണങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന ജന:സെക്രട്ടറി കെ സുരേന്ദ്രന്‍െ പറഞ്ഞിരുന്നു. സജീവ ബിജെപി-ആര്‍എസ്‌എസ് നേതാവും പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റുമായ പന്തളം സ്വദേശി പ്രിജിപാല്‍, ആര്‍എസ്‌എസിന്റെ മുന്‍ കുളനട മണ്ഡലം കാര്യവാഹക് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. റിപ്പബ്ലിക്ക് ചാനല്‍ അവതാരക പൂജ പ്രസന്ന, ഓണ്‍ലൈന്‍ മാധ്യമമായ Read More »

India

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും; മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ മുഴുവന്‍ പരിഹരിക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വിശദമായ പഠനങ്ങള്‍ നടത്തി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതിയില്‍ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ചലനപരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്രവാഹന വിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് കൈമാറലും ഉദ്ഘാടനം ചെയ്ത് Read More »

India

നാഗാലാന്‍ഡില്‍ നിന്നെത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി:( 17/10/2018) നാഗാലാന്‍ഡില്‍ നിന്നെത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മണിപ്പൂര്‍ സേനാപതി സ്വദേശി ജാങ്‌ഘോംഗം കിപ്‌ജെറി (ജെറി- 24)യെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. എറണാകുളത്തെ സ്‌കൂളുകള്‍, മാളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ജെറി സമ്മതിച്ചതായി എക്‌സൈസ് വ്യക്തമാക്കി. ബാഗുകളിലാക്കിയാണ് കഞ്ചാവ് എത്തിച്ചത്. ആഭ്യന്തര വിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടിയിലായത്. ഇടപ്പള്ളിയിലെ മാളിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിതയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ Read More »

India

#MeToo എം.ജെ അക്ബര്‍ രാജിവെച്ചു

മി ടൂ ആരോപണത്തെ തുടര്‍ന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു. വിദേശ വനിതയടക്കം നിരവധി സ്ത്രീകള്‍ മീ ടൂ കാമ്പയിനിലൂടെ എം.ജെ.അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് എം.ജെ അക്ബറിന്റെ രാജി. ആദ്യഘട്ടത്തില്‍ ആരോപണങ്ങളെ നിഷേധിച്ച എം.ജെ അക്ബര്‍ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ആഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച തിരിച്ചെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് വാര്‍ത്താകുറിപ്പിറക്കുകയും ചെയ്തു.

kerala

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ശബരിമല സ്ത്രീ പ്രവേശന സമരവുമായി ബന്ധപ്പെട്ട് നിലക്കലില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് നാലിടത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം നിരോധനാജ്ഞ തീര്‍ത്ഥാടനത്തെ ബാധിക്കില്ല.

kerala

ശബരിമല സമരത്തെ കയ്യൊഴിഞ്ഞ് ബി.ജെ.പി

ശബരിമലയിലെ അക്രമത്തില്‍ ഭക്തരുടെ ഉത്തരവാദിത്വം ബി.ജെ.പിക്കില്ലെന്ന് കെ. സുരേന്ദ്രന്‍. അമ്മമാരുടെ സമരം മാത്രമേ ബി.ജെ.പി ആസൂത്രണം ചെയ്തിട്ടുള്ളൂവെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന്റെ മറവില്‍ നിലക്കലില്‍ വ്യാപക അക്രമമായിരുന്നു സമരക്കാര്‍ അഴിച്ചുവിട്ടത്. അക്രമത്തില്‍ പൊലീസിന് നേരെയും കല്ലേറുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യുകയുണ്ടായി. റിപ്പോര്‍ട്ടര്‍, റിപബ്ലിക്, ന്യൂസ് 18 ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു.

Sports

ഇന്ത്യക്കെതിരെ ഏകദിനത്തിനൊരുങ്ങുന്ന വിന്‍ഡീസിന് തിരിച്ചടി; പരിശീലകന് സസ്പെന്‍ഷന്‍

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അമ്പെ പരാജയപ്പെട്ട വെസ്റ്റ്ഇന്‍ഡീസിന് മറ്റൊരു തിരിച്ചടികൂടി. ടീമിന്റെ പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയെ രണ്ട് ഏകദിനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റിന്റെ പരമോന്നത വേദിയായ ഐ.സി.സിയാണ് മറ്റൊരു അടികൂടി നല്‍കിയത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കീറോണ്‍ പവല്‍ പുറത്തായശേഷം ടി.വി അംപയറോട് മോശമായി പെരുമാറിയതിനാണ് നടപടി. മൂന്ന് ഡീ മെറിറ്റ് പോയിന്‍റും മാച്ച് ഫീയുടെ 100 ശതമാനം പിഴയും പരിശീലകനെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഈ മാസം 21, 14 തിയതികളിലാണ്. Read More »

India

കന്യകാത്വപരിശോധനയ്ക്ക് വിസമ്മതിച്ചു: യുവതിക്ക് ഭ്രഷ്ട് കല്‍പ്പിച്ച് സമുദായം

കല്ല്യാണത്തിന് ശേഷം വരുന്ന ആദ്യ പൂജയാണിത്. ഐശ്വര്യയും ഭര്‍ത്താവും വളരെയധികം സന്തോഷത്തോടെയാണ് വീട്ടിലേക്ക് വന്നത്. പക്ഷെ ഇത്തവണത്തെ പൂജക്ക് പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങാനും ആളുകള്‍ക്ക് മറുപടി കൊടുക്കാനുമേ നേരമുള്ളൂ. മഹാരാഷ്ട്രയിലെ പൂനെയില്‍ പിംപ്രി ചിന്‍ച്വാഡിലുള്ള ഭട്ട് നഗറിലാണ് സംഭവം. 23 വയസുകാരിയായ ഐശ്വര്യ ടമൈച്ചിക്കാര്‍ ആണ് പരാതിക്കാരി. ഒക്ടോബര്‍ 15 ന് രാത്രി എട്ടരയോടടുത്താണ് സംഭവം അരങ്ങേറിയത്. ഗ്രാമത്തില്‍ നവരാത്രിയോടനുബന്ധിച്ച് പൂജയും അനുബന്ധ ചടങ്ങുകളും നടക്കുകയായിരുന്നു. ദീപാലകൃതമായ ടെന്‍റുകള്‍ക്കകത്തും പുറത്തുമായി പാട്ട്, നൃത്തം, കുട്ടികള്‍ക്കുള്ള ചെറുതരം കളികളും Read More »

India

എം.ജെ അക്ബറിനെതിരെ നിയമനടപടിക്കൊരുങ്ങുന്ന പ്രിയ രമണിക്ക് പിന്തുണയുമായി വനിത മാധ്യമപ്രവര്‍ത്തകര്‍

എം.ജെ അക്ബറിനെതിരെ നിയമനടപടിക്കൊരുങ്ങുന്ന പ്രിയ രമണിക്ക് പിന്തുണയുമായി 19 വനിത മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. ഏഷ്യന്‍ എയ്ജില്‍ പ്രിയ രമണിക്കൊപ്പം ജോലി ചെയ്തവരും സമാന അനുഭവം നേരിട്ടവരും സാക്ഷികളും ഇക്കൂട്ടത്തിലുണ്ട്. തങ്ങളുടെ മൊഴി കൂടി കോടതി കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. ലൈംഗികാരോപണ വിധേയനായ എം.ജെ അക്ബറിനെതിരെ രംഗത്തെത്തിയ 19 വനിത മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി പ്രസ്താവന ഇറക്കിയാണ് പ്രിയ രമണിക്ക് പിന്തുണ അറിയിച്ചത്. പ്രിയ രമണിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരനായ എം.ജെ അക്ബറില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നവരുടെ മൊഴികള്‍ Read More »