India

അതിരപ്പള്ളി വനമേഖലയിൽ പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാകുന്നു

അതിരപ്പള്ളി വനമേഖലയിൽ പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാകുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് പല സംഘങ്ങളായി തീ അണച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ മഴ പെയ്യുന്നത് ആശ്വാസം പകരുന്നുണ്ട്.

അതിരപ്പള്ളി, പരിയാരം റേഞ്ചുകളിലെ പിള്ളപ്പാറ, വാടാമുറി, കൊടപ്പൻകല്ല് മേഖലകളിലാണ് കാട്ടുതീ പടരുന്നത്. വനപാലകരും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് തീയണച്ചു കൊണ്ടിരിക്കുകയാണ്. പല സംഘങ്ങളായി നൂറോളം പേരാണ് വനത്തിനുള്ളിൽ തീയണക്കാനായി ശ്രമിക്കുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനമേഖലയിൽ പടർന്ന തീ നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുകയാണ്.