Technology

ഫ്ലിപ്പ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം; 75 ശതമാനം ഓഹരി വാങ്ങി

ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്​കാര്‍ട്ടി​​​​നന്‍റെ മുഖ്യ ഒാഹരികള്‍ അമേരിക്ക കേന്ദ്രമായ ബഹുരാഷ്​ട്ര സൂപ്പര്‍ മാര്‍ക്കറ്റ്​ കമ്ബനി വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഇതിനായി വാള്‍മാര്‍ട്ട്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഡഗ്​ മക്​മില്ലര്‍ ഇന്ത്യയിലെത്തിയിരുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. 2100 കോടി ഡോളറിനാണ് ഭൂരിഭാഗം​ ഒാഹരികളും വാള്‍മാര്‍ട്ട്​ വാങ്ങിയത്​​. തുടക്കത്തില്‍ ഇരുനൂറ്​ കോടി ഡോളറി​​​​െന്‍റ നിക്ഷേപമാണ്​ നടത്തിയത്​. വൈകാതെ തന്നെ ബാക്കി നിക്ഷേപം ഇറക്കും.

സോഫ്റ്റ് ബാങ്ക് സി.ഇ.ഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. ജപ്പാന്‍ സമയം ചൊവ്വാഴ്ച രാത്രിയാണ് കരാര്‍ ഒപ്പിട്ടത്. നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്ബനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. സോഫ്റ്റ് ബാങ്കിന് പുറമെ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും അവരുടെ ഓഹരികള്‍ വിറ്റൊഴിയും. ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റും ഈ ഇ കൊമേഴ്‌സ് സംരംഭത്തില്‍ ഓഹരിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാള്‍മാര്‍ട്ട്​ ഫ്ലിപ്​കാര്‍ട്ടിനെ സ്വന്തമാക്കിയതോടെ സ്ഥാപകനും ചെയര്‍മാനുമായ സച്ചിന്‍ ബന്‍സാല്‍ സ്ഥാനം രാജിവെക്കും. ത​​​െന്‍റ 5.5 ശതമാനം ഒാഹരിയും അദ്ദേഹം വില്‍ക്കും. സച്ചിന്​ ശേഷം ഫ്ലിപ്​കാര്‍ട്ടി​​​​െന്‍റ ഗ്രൂപ്പ്​ സി.ഇ.ഒ ആയ ബിന്നി ബന്‍സാലായിരിക്കും അടുത്ത ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുക.