India

അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കാസര്‍ഗോഡ് ; അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കാസര്‍ഗോഡ് കുമ്ബഡാജെയിലെ ഓണി മുഹമ്മദി(40)നാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് കാസര്‍ഗോഡ് സൂരംബയലിലായിരുന്നു അപകടം. യാത്രക്കിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി സംസാരിക്കവെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മുഹമ്മദിനെ കുമ്ബള സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരു സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നാല് മണിക്കൂറിന് ശേഷം മാത്രമേ അപകടനില തരണം ചെയ്തോ എന്ന് പറയാന്‍ സാധിക്കു എന്ന് പോലീസ് അറിയിച്ചു