ഐഫോണുകള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണ്‍. ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ ഈ ഫെസ്റ്റില്‍ വന്‍ വിലക്കുറവില്‍ ലഭിക്കും.
ഏപ്രില്‍ 16 വരെയാണ് ഫെസ്റ്റ്. ഐ ഫോണ്‍ എക്സ്, ഐഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ്, ഐ ഫോണ്‍ 7, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6 എന്നിവയാണ് വിലക്കിഴിവില്‍ ലഭിക്കുക.
ഐഫോണുകള്‍ക്ക് പുറെ ആപ്പിള്‍ വാച്ചിന്റെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കും വിലക്കുറവുണ്ട്. ഈ ഓഫറിന് പുറമെ എച്ച്ഡിഎഫ്സി ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസിന് 5000 രൂപ കിഴിവ് ലഭിക്കും. ഇഎംഐ ഓപ്ഷനും ഒരുക്കിയിട്ടുണ്ട്.
ഓഫറിന്റെ ഭാഗമായി 79,999 രൂപക്ക് ഐഫോണ്‍ എക്സ് 64ജിബി ലഭിക്കും. ഇതിന്റെ യഥാര്‍ഥ വില 95,390 രൂപയാണ്. 1,08,930 രൂപ വില വരുന്ന ഐഫോണ്‍ എക്സ് 256ജിബി 97,999 രൂപക്ക് ലഭിക്കും. പഴയ സ്മാര്‍ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുന്നത് വഴി 15,900 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
54,999 രൂപയാണ് ഐഫോണ്‍ 8 64ജിബി മോഡലിന് ആമസണിലെ വില. 67,940 ആണ് ഇതിന്റെ യഥാര്‍ഥ വില. 68,999 രൂപക്ക് ഐഫോണ്‍ 8 256 ജിബി ലഭിക്കും. ഇതിന്റെ വില 81,500 രൂപയാണ്. 42,900 രൂപ വിലയുള്ള ഐഫോണ്‍ 6എസ് 33,999 രൂപക്ക് ലഭിക്കും. 37,999 രൂപയാണ് 6എസ് പ്ലസിന് വില.