India

ആ ഭാഗ്യവാന് ഭാഗ്യമില്ല, ടിക്കറ്റില്ലാത്തതിനാല്‍ 80 ലക്ഷം സര്‍ക്കാരിലേക്ക്

പാലോട്: കഴിഞ്ഞ മാസം 12ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ച ഭാഗ്യവാന് ഇതുവരെ ലോട്ടറി ഹാജരാക്കാന്‍ കഴിഞ്ഞില്ല. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം ടിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ജൂണ്‍ 12നായിരുന്നു അവസാന ദിവസം. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 10 ദിവസം കൂടി കാലാവധി നീട്ടി നല്‍കാന്‍ വ്യവസ്ഥയുണ്ട്. പാലോട് പ്രണവം ഏജന്റ് രതീഷ് വിറ്റ കെ.വൈ 759932 എന്ന നമ്ബരിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചത്.