Social Media

50-ാം വയസ്സില്‍ വിവാഹജീവിതം മടുത്തപ്പോല്‍ മുതല്‍ മഡോണയ്ക്ക് കൂട്ട് ചുള്ളന്‍ പിള്ളേര്‍ മാത്രം

ലോകം കീഴടക്കിയ പോപ് ഗായികയാണ് മഡോണ. ഗായികയെന്ന നിലയില്‍ ലോകമെമ്ബാടും ആരാധകരുള്ള മഡോണയുടെ സ്വകാര്യ ജീവിതത്തിലെ അറിയാക്കഥകള്‍ പങ്കുവെക്കുകയാണ് ജീവചരിത്രകാരിയയാ ജെ. റാന്‍ഡി ടരാബൊറോലി. 35 വര്‍ഷമായി മഡോണയെ അടുത്തറിയുന്ന റാന്‍ഡി, 50-ാം വയസ്സില്‍ വിവാഹജീവിതം മടുത്തശേഷം മഡോണ യുവാക്കളില്‍ ആകൃഷ്ടരായതിന്റെ കഥ പറയുകയാണ് ഇപ്പോള്‍. 60-ാം വയസ്സിലേക്ക് കടക്കുന്ന മഡോണയുടെ ജീവചരിത്രത്തിലെ പുതിയ ഏടുകള്‍ വായനക്കാരെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന് തീര്‍ച്ചയാണ്.

2008-ലാണ് മഡോണ തന്റെ അവസാന വിവാഹജീവിതത്തോട് വിടപറയുന്നത്. ഏഴുവര്‍ഷമായി ഗയ് റിച്ചിയുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടിരുന്ന മഡോണയ്ക്ക് തുടര്‍ച്ചയായ ആഗോള ടൂറുകള്‍ക്കും സംഗീത പരിപാടികള്‍ക്കുമിടെ കുടുംബജീവിതം അസാധ്യമായി മാറുകയായിരുന്നു. ആദ്യബന്ധത്തില്‍ മകള്‍ ലൂര്‍ദിനെയും റിച്ചിയുമായുള്ള ബന്ധത്തില്‍ പിറന്ന മകന്‍ റോക്കോയെയും മലാവിയില്‍നിന്ന് ദത്തെടുത്ത ഡേവിഡിനെയും നോക്കാന്‍ പോലും സാധിക്കാത്തത്ര തിരക്കിലായിരുന്നു അന്ന് മഡോണ.

മഡോണ ആഗോള പര്യടനങ്ങളും സംഗീതപരിപാടികളുമായി ചുറ്റിയടിച്ചപ്പോള്‍, തികച്ചും സ്വകാര്യമായ കുടുംബജീവിതമാണ് റിച്ചി ആഗ്രഹിച്ചത്. വില്‍റ്റ്ഷയറിലെ വീട്ടില്‍ ജീവിക്കണമെന്ന റിച്ചിയുടെ ആഗ്രഹത്തോട് നീതിപുലര്‍ത്താനാകാതെ വന്നതോടെ, 2008 ഡിസംബറില്‍ വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചു. ഇതോടെ, മറ്റൊരു തീരുമാനത്തിലേക്കും മഡോണ എത്തിച്ചേര്‍ന്നു. ഇനി ജീവിതത്തില്‍ ദീര്‍ഘകാല ബന്ധങ്ങളില്ല.

തിരക്കുപിടിച്ച ദിവസങ്ങളില്‍, ഒരാശ്വാസത്തിനും ആനന്ദത്തിനും വേണ്ടി ഒരു പങ്കാളി മതി. അതാണിപ്പോള്‍ മഡോണയുടെ രീതി. ആരാകണം പങ്കാളിയെന്ന കാര്യത്തില്‍ മഡോണയ്ക്ക് ചില നിര്‍ബന്ധങ്ങളുണ്ട്. ചെറുപ്പക്കാരനായിരിക്കണം. സുന്ദരനായിരിക്കണം. തന്നെ തൃപ്തിപ്പെടുത്താന്‍ കഴിയുള്ളയാളായിരിക്കണം. പിന്നീടിങ്ങോട്ട് മഡോണയുടെ ജീവിതത്തിലൂടെ ഒട്ടേറെ ചെറുപ്പക്കാര്‍ കടന്നുപോയതായി റാന്‍ഡി പുതുക്കിയ ജീവചരിത്രത്തില്‍ പറയുന്നു.

ഗയ് റിച്ചിയുമായി പിരിഞ്ഞശേഷം മഡോണ കണ്ടെത്തിയ തന്റെ പങ്കാളിക്ക് 21 വയസ്സുമാത്രമായിരുന്നു പ്രായം. ജീസസ് ലൂസ് എന്ന മോഡലായിരുന്നു അത്. മഡോണയ്‌ക്കൊപ്പം ഒരു ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാനെത്തിയ ജീസസിനെ മഡോണ ഒപ്പം കൂട്ടി. മഡോണയുടെ കാമുകനെന്നറിയപ്പെട്ടതോടെ, ജീസസിന്റെ ജീവിതവും മാറി. ഫോര്‍ഡ് മോഡല്‍സുമായി കരാറൊപ്പിട്ട ജീസസ് ഒരുവര്‍ഷത്തിനിടെ പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായി മാറി. ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന് ഒരു രാത്രിക്ക് 30,000 പൗണ്ട് വാങ്ങുന്ന നിലയിലേക്ക് ജീസസിന്റെ പ്രശസ്തി വളര്‍ന്നു.

ചെറുപ്പക്കാരുടെ സാഹസികതയാണ് തന്നെ അവരിലേക്ക് ആകര്‍ഷിക്കുന്നതെന്ന് മഡോണ പറയാറുണ്ടെന്ന് റാന്‍ഡി സൂചിപ്പിച്ചു. ജീസസുമായുള്ള ലൈംഗിക ജീവിതത്തെയാണ് തന്റെ ഏറ്റവും മനോഹരമായ സെക്‌സ് അനുഭവമായി മഡോണ ചൂണ്ടിക്കാണിക്കുന്നത്. ഒരു കാമുകനെന്നതിനെക്കാള്‍ ഒരു ആരാധകനെന്ന നിലയിലാണ് ജീസസ് തന്നോട് പെരുമാറിയിട്ടുള്ളതെന്നും തനിക്കുവേണ്ടി എന്തും ചെയ്യുന്ന പ്രകൃതമായിരുന്നു അവന്റേതെന്നും മഡോണ പറയുന്നു.

ജീസസുമായി പിരിഞ്ഞശേഷം ഫ്രഞ്ച് ഡാന്‍സര്‍ ബ്രാഹിം സെയ്ബാത്താണ് മഡോണയുടെ ജീവതത്തിലേക്ക് കടന്നുവന്നത്. തന്നെക്കാള്‍ 29 വയസ്സിന് ഇളപ്പമുള്ള, 23-കാരനായ ബ്രാഹിമിനെ തന്റെ സംഗീതപരിപാടിയുടെ ഭാഗമായി ന്യുയോര്‍ക്കില്‍ നടന്ന ഒരു ചടങ്ങിലാണ് കണ്ടുമുട്ടിയത്. ബ്രാഹിമിന് ഇംഗ്ലീഷോ മഡോണയ്ക്ക് ഫ്രഞ്ചോ അറിയില്ലായിരുന്നുവെങ്കിലും ഇരുവരും വളരെയേറെ ആസ്വാദ്യകരമായ ലൈംഗികജീവിതമാണ് നയിച്ചതെന്ന് റാന്‍ഡി പറയുന്നു.

ഒരുമാസത്തോളമോ ബ്രാഹിമുമായി മഡോണ ചങ്ങാത്തം തുടര്‍ന്നുള്ളു. അതിനുശേഷം ഡച്ച്‌ നൃത്ത സംവിധായകനായ ടിമോര്‍ സ്റ്റിഫാന്‍സ് എന്ന 26-കാരനെ മഡോണ കൂടെക്കൂട്ടി. എട്ടുമാസത്തിനുശേഷം ടിമോറിനോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ട മഡോണ,, 2016-ല്‍ 25-കാരനായ മോഡല്‍ അലക്‌സാണ്ടര്‍ സൗമഹോറോയെ കിടക്കയിലേക്ക് ക്ഷണിച്ചു. കിടപ്പറയില്‍ മാത്രം ഒതുങ്ങിനിന്ന ബന്ധമായിരുന്നു അതെന്ന് റാന്‍ഡി പറയുന്നു.