Cinema Entertainment

വീണ്ടും ചിട്ടി റോബോട്ട്; ബ്രഹ്മാണ്ഡ ചിത്രം 2.0ന്റെ കാത്തിരുന്ന ടീസറെത്തി

കാലയ്ക്ക് ശേഷം സ്റ്റൈല്‍ മന്നന്‍ നായകനാകുന്ന 2.0ന്റെ ടീസറെത്തി. യന്തിരനിലെ ചിട്ടി റോബോട്ട് വീണ്ടുമെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഡോ. വസീഗരന്‍, ചിട്ടി എന്നീ രണ്ട് ഗെറ്റപ്പുകളിലാണ് രജനീകാന്ത് എത്തുന്നത്. ആമി ജാക്സണാണ് നായിക. മലയാളികളായ കലാഭവന്‍ ഷാജോണ്‍, റിയാസ് എന്നിവര്‍ക്കൊപ്പം മറ്റൊരു ബോളിവുഡ് താരമായ ആദില്‍ ഹുസൈനും അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ കഥയും സംവിധാനവും ശങ്കറാണ്. സംഗീതം എ.ആര്‍ റഹ്മാന്‍, ക്യാമറ- നീരവ് ഷാ. സുഭാസ്കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ്,ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. നവംബറില്‍ 2.0 പ്രദര്‍ശനത്തിനെത്തും.