Entertainment

രാജാ 2 ജൂലൈയില്‍ തുടങ്ങും, കൂടുതല്‍ വിവരങ്ങള്‍ അറിയാം

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം രാജ 2ന്റെ ഷൂട്ടിംഗ് ജൂലൈയില്‍ തുടങ്ങും. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം
നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മിക്കുന്നത്. 2017 പുതുവര്‍ഷ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് രാജ 2. ആദ്യ ഭാഗമായ പോക്കിരിരാജ നിര്‍മിച്ച ടോമിച്ചന്‍ മുളകുപാടം തന്നെ രണ്ടാം ഭാഗവും നിര്‍മിക്കുമെന്നാണ് അന്ന് അറിയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടോമിച്ചന്‍ അതിന്റെ നിര്‍മാണത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. തന്റെ അടുത്ത ചിത്രങ്ങളില്‍ രാജ 2 ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് വൈശാഖ് പുതിയ സംവിധായകനെ കണ്ടെത്തിയത്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രാജ 2 ആദ്യ ഭാഗം പോലെ തന്നെ ഒരു മാസ് എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. ജൂലൈയില്‍ തുടങ്ങുന്ന ആദ്യ ഷെഡ്യൂളിനു ശേഷം വൈശാഖ് നിവിന്‍ പോളി ചിത്രത്തിലേക്ക് നീങ്ങും. കാംപസ് പശ്ചാത്തലത്തിലെ ഒരു ആക്ഷന്‍ ലൗ സ്റ്റോറിയാണ് ഇത്. നിവിന്‍പോളി ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും രാജ 2 അവസാന ഷെഡ്യൂള്‍. രണ്ടു ചിത്രങ്ങളുടെയും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് രണ്ട് സര്‍പ്രൈസ് പ്രൊജക്റ്റുകള്‍ കൂടി വൈശാഖ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.