India

പെരിന്തല്‍മണ്ണയില്‍ ഒഴുക്കില്‍പെട്ട് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ഒഴുക്കില്‍പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. താഴേക്കോട് കൂരിക്കുണ്ടില്‍ തോട്ടാശേരി ഷംസുദ്ദീന്‍ ഷാഹിന ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്.

ഇവരുടെ വീടിന് തൊട്ടടുത്തുള്ള തോട്ടിലാണ് കുട്ടി മുങ്ങി മരിച്ചത്. രാവിലെ 10 ഓടെയായിരുന്നു സംഭവം. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെടുത്തത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.