India

പാലക്കാട് പെരുവമ്പ് സ്കൂളില്‍ ജപ്തി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയവണ്‍ സംഘത്തിന് മര്‍ദനം

പാലക്കാട് പെരുവമ്പ് സിഎ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജപ്തി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയവണ്‍ വാര്‍ത്താ സംഘത്തിന് മര്‍ദനം. റിപ്പോര്‍ട്ടര്‍ സാജിദ് അജ്മല്‍, വസീം മുഹമ്മദ്, നാസര്‍ എന്നിവരടങ്ങുന്ന വാര്‍ത്താസംഘത്തിനാണ് മര്‍ദനമേറ്റത്. മാനേജ്മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘമാണ് മര്‍ദിച്ചത്.

അധ്യാപകനിയമനത്തിനായി പണംവാങ്ങിയശേഷം നിയമനം നടത്തിയില്ലെന്ന പരാതിയെത്തുടർന്നായിരുന്നു ജപ്തി നടപടി.